കെ.കെ.എം.എ വിദ്യാഭാസ അവാർഡ് നേടിയ വിദ്യാർഥികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) തൃശൂർ ജില്ലയിൽനിന്നുള്ള അംഗങ്ങളുടെ 10,12 ക്ലാസുകൾ, മദ്റസ എന്നിവയിൽ വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ശാന്തിപുരം മൈത്രി ഹാളിൽ നടന്ന പരിപാടി കുവൈത്തിലെ ദാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ് ചെയർമാൻ കെ. അബ്ദുല്ല ഹംസ ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ജില്ല പ്രസിഡന്റ് ടി.കെ.സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അലി കുട്ടി ഹാജി സംഘടന കാരുണ്യ പ്രവർത്തനങ്ങൾ വിവരിച്ചു. ജനറൽ സെക്രട്ടറി അബ്ദു റസാഖ് മേലടി സംസാരിച്ചു. ടി.ബി.അബ്ദുൽ ലത്തീഫ് മോട്ടിവേഷൻ ക്ലാസെടുത്തു. അബ്ദുൽ ലത്തീഫ് ഖിറാഅത്ത് നടത്തി. കെ. അബ്ദുല്ല ഹംസ, ഡോ.പി.ടി. അനസ് മുഹമ്മദ്, അബ്ദുലത്തീഫ് മാസ്റ്റർ എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. അബ്ദു കുറ്റിച്ചിറ, ഉസ്മാൻ പാറപ്പുറത്ത്, വി.കെ. ഹമീദ് ഹാജി, വീരാൻ കുട്ടി സംഘം, റഫീക്ക് ഉസ്മാൻ എന്നിവർ യോഗം നിയന്ത്രിച്ചു. സെക്രട്ടറി വി.എം. ജലാൽ സ്വാഗതവും, കെ.കെ.എം.എ ജഹറ ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.