കെ.കെ.എം.എ രക്​തദാന ക്യാമ്പ് ഒക്​ടോബർ രണ്ടിന്​

കുവൈത്ത്​ സിറ്റി:മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച, ഇന്ത്യയുടെ രാഷ്​ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ കുവൈത്ത് കേരള മുസ്​ലിംഅസോസിയേഷന്‍ (കെ.കെ.എം.എ) സന്നദ്ധ സേവന വിഭാഗമായ മാഗ്​നറ്റ് വിങ്​ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജാബിരിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ ഒക്ടോബര്‍ രണ്ട്​ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതല്‍ ഏഴു വരെയാണ് ക്യാമ്പ്. 'രക്തദാനം മഹാദാനം' എന്ന മഹത്തായ ആശയം മുന്‍നിര്‍ത്തി കുവൈത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്​ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 300ലേറെപ്പേര്‍ രക്തം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.രക്തം നല്‍കാന്‍ താൽപര്യമുള്ളവര്‍ 99483350/99428719/99514646 എന്നീ നമ്പറുകളിൽ ബന്ധപെടണം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.