45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന പ്രഥമ വൈസ് പ്രസിഡൻറ് മുഹമ്മദ് അലി തിരുവങ്ങൂരിന് സംഘടന നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range മുഹമ്മദ് അലി തിരുവങ്ങൂരിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: 45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) പ്രഥമ വൈസ് പ്രസിഡൻറ് മുഹമ്മദ് അലി തിരുവങ്ങൂരിന് സംഘടന യാത്രയയപ്പ് നൽകി. കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ സ്നേഹോപഹാരം നൽകി.
കേന്ദ്ര നേതാക്കളായ പി.കെ. അക്ബർ സിദ്ദീഖ്, വൈസ് ചെയർമാന്മാരായ അബ്ദുൽ ഫത്താഹ് തയ്യിൽ, മുസ്തഫ ഹംസ എന്നിവരും ഇബ്രാഹിം കുന്നിൽ, കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, വർക്കിങ് പ്രസിഡൻറുമാർ കെ. ബഷീർ, ബി.എം. ഇക്ബാൽ, ട്രഷറർ സി. ഫിറോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി വി.എച്ച്. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.