കെ.കെ.ഐ.സി ഫർഹ ഈദ് പിക്നിക് കേന്ദ്ര ആക്റ്റിംഗ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്റർ ക്രിയേറ്റിവിറ്റി വിങ്ങിൻ്റെ നേതൃത്വത്തിൽ ഈദ് പിക്നിക് സംഘടിപ്പിച്ചു.
സുലൈബികാത്ത് സ്പോർട്ടിങ് ക്ലബ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കെ.കെ.ഐ.സി അംഗങ്ങൾ, മദ്റസ രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. കേന്ദ്ര ആക്റ്റിംഗ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
ആറ് കാറ്റഗറികളിലായി ഫുട്ബാൾ, വടം വലി,ജെൻസിവാക് , പെനാൽറ്റി ഷൂട്ടൗട്ട് , ഒമേഗ റൺ ബ്ലൈൻഡ് ബോട്ടൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. മൽസര വിജയികൾക്ക് സുനാഷ് ശുകൂർ, ശബീർ സലഫി, ഹാഫിസ് അസ്‌ലം, സക്കീർ കെ എ ,സ്വാലിഹ് സുബൈർ, അബ്ദുസ്സലാം സ്വലാഹി, മുസ്തഫ സഖാഫി, പി എൻ അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് നരക്കോട്,അസ്‌ലം കാപ്പാട് എന്നിവർ സമ്മാനങ്ങൾ കൈമാറി.
പരിപാടികൾക്ക് മെഹബൂബ് കാപ്പാട്, സാജു ചെമ്മനാട്, ഷെമീർ മദനി, നൗഫൽ ഒട്ടുമ്മൽ, തൻവീർ അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.