കെ.കെ.ഐ.സി ഫഹാഹീൽ മദ്റസ ഓറിയന്റേഷൻ ഡേ.അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്യുന്നു

കെ.കെ.ഐ.സി ഫഹാഹീൽ മദ്റസ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) വിദ്യാഭ്യാസ ബോർഡിൻറെ കീഴില്‍ ഫഹാഹീൽ ദാറുൽ ഖുർആൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ മദ്റസ ഓറിയന്റെഷൻ ഡേ സംഘടിപ്പിച്ചു. മദ്റസ പ്രധാന അധ്യാപകൻ സജു ചെംനാട് അധ്യക്ഷത വഹിച്ചു. കേന്ദ്ര എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു.

അബ്ദുറഷീദ് കുട്ടമ്പൂർ ഉദ്ബോധന പ്രഭാഷണം നടത്തി. മദ്‌റസാ പി.ടി.എ പ്രസിഡന്റ്‌ സിറാജ് ആശംസ നേർന്നു. രക്ഷിതാക്കൾ, അധ്യാപകർ, യൂണിറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിമാർ, പി.ടി.എ, എം.ടി.എ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അധ്യാപകൻ അൻസാർ കൊയിലാണ്ടി സ്വാഗതവും, അനിലാൽ ആസാദ് നന്ദിയും പറഞ്ഞു.

കെ.കെ.ഐ.സി ഫഹാഹീൽ മദ്റസ ഓറിയന്റേഷൻ ഡേയിൽ വിദ്യാർഥികൾ

 

Tags:    
News Summary - KKIC Fahaheel Madrasa Orientation Day Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.