കുവൈത്ത് സിറ്റി: വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനും, സ്ത്രീകളിൽ ആരോഗ്യ ജാഗ്രതയും അവബോധവും വളർത്തുന്നതിനും കൊല്ലം ജില്ല പ്രവാസി സമാജം വനിത വേദി (കെ.ജെ.പി.എസ്) സൗജന്യ മെഡിക്കൽ ക്യാമ്പ്. ‘സാന്ത്വന സ്പർശം മെട്രോയിലൂടെ’ എന്ന പേരിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ അബ്ബാസിയയിലെ മെട്രോ മെഡിക്കൽ ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകി.
ജനറൽ മെഡിസിൻ, ബ്ലഡ് പ്രഷർ, ഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. നിരവധി പ്രവാസി വനിതകൾ ക്യാമ്പ് ഉപയോഗപ്പെടുത്തി. കെ.ജെ.പി.എസ്. വനിത വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിനി ഗീവർഗീസ് ആശംസ നേർന്നു. പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ സ്വാഗതവും ട്രഷറർ ഗിരിജ അജയൻ നന്ദിയും പറഞ്ഞു. വനിത വേദി എക്സിക്യൂട്ടിവ് അംഗങ്ങളായ ലിറ്റി അനി, രഹന നൈസാം, അനിശ്രീ, മഞ്ജു ഷാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.