അബൂഹലീഫ: സാമൂഹിക യാഥാർഥ്യങ്ങളായ വംശം, ദേശം, ഭാഷ സമുദായം തുടങ്ങിയ വൈവിധ്യങ്ങളൊക് കെയും തിരിച്ചറിയാനുള്ളതാണെന്നും സംഘർഷത്തിനുള്ളതല്ലെന്നും എഴുത്തുകാരനും പ്രഭാ ഷകനുമായ ടി.പി. മുഹമ്മദ് ഷമീം. ‘സൗഹൃദം പൂക്കുന്ന സമൂഹം’ കാമ്പയിനിെൻറ ഭാഗമായി കെ.ഐ.ജി അബൂഹലീഫ ഏരിയ സംഘടിപ്പിച്ച സൗഹൃദസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനാവശ്യമായ അതിർവരമ്പുകൾ സൃഷ്ടിച്ച് മനുഷ്യരെ തമ്മിലടിപ്പിക്കുന്നവർ രാജ്യത്തെയും രാജ്യനിവാസികളെയും നാശത്തിലേക്ക് തള്ളിവിടുകയാണ്.
സ്ഥല സൗകര്യങ്ങൾ കുറയുന്നതിനനുസരിച്ച് സ്നേഹം കൂടുമെന്നും മനസ്സ് വിശാലമാകുമെന്നും പ്രളയകാലത്തെയും പ്രളയനാന്തര കേരളത്തിലെയും സംഭവങ്ങൾ ഉദാഹരിച്ച് അദ്ദേഹം വ്യക്തമാക്കി. സൗഹൃദവേദി പ്രസിഡൻറ് എം.കെ. ശ്രീജിത്ത് സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു. പ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന ഷാക്യു ശ്രീജിത്തിന് ഈസ്റ്റ് മേഖല പ്രസിഡൻറ് റഫീക്ക് ബാബു ഉപഹാരം നൽകി. അജിത്കുമാർ, ജയകുമാർ ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. ഷാനവാസ് പട്ടാമ്പി, ഷിയാസ്, സജയ് കുമാർ എന്നിവർ ഗാനമാലപിച്ചു.
ഈസ്റ്റ്മേഖല സെക്രട്ടറി എ.സി. മുഹമ്മദ് സാജിദ്, സൗഹൃദവേദി സെക്രട്ടറി അലി വെള്ളാരത്തൊടി എന്നിവർ സംബന്ധിച്ചു. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി ഏരിയ പ്രസിഡൻറ് നിയാസ് ഇസ്ലാഹി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രോഗ്രാം കൺവീനർ കെ. മൊയ്തു സമാപന പ്രസംഗം നടത്തി. ഏരിയ ആക്റ്റിങ് സെക്രട്ടറി എം.കെ. ഹാരിസ് സ്വാഗതവും കൺവീനർ ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.