അബ്ദുൽ ഹകീം നദ് വിയെ കെ.ഐ.ജി ഭാരവാഹികൾ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിക്കുന്ന മെഗാ ഇഫ്താർ സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്വി മുഖ്യപ്രഭാഷണം നടത്തും. കുവൈത്ത് പാർലമെന്റ് അംഗം ഉസാമ ഈസ അൽ ഷഹീൻ ഉദ്ഘാടനം നിർവഹിക്കും.
കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. വൈകീട്ട് 4.30ന് ഡോ.അലിഫ് ശുക്കൂറിന്റെ ഖുർആൻ ക്ലാസോടെ ആരംഭിക്കുന്ന സമ്മേളനം തറാവീഹ് നമസ്കാരത്തോടെ അവസാനിക്കും. കെ.ഐ.ജി വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, ട്രഷറർ എൻ.പി. അബ്ദുൽ റസാഖ്, അറബ് സമൂഹത്തിലെ വിവിധ സംഘടനകളുടെ നേതാക്കളും, പ്രവാസി സാമൂഹിക സാംസ്കാരിക പ്രമുഖരും സംബന്ധിക്കും. നമസ്കാരങ്ങൾക്കും പ്രാർഥനകൾക്കും ശൈഖ് അബ്ദുൽ ഖാദർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.