കെ.ഐ.ജി സിറ്റി ഏരിയ ‘മർഹബൻ യാ റമദാൻ’ സംഗമത്തിൽ നിയാസ് ഇസ്ലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ‘മർഹബൻ യാ റമദാൻ’ സംഗമം സംഘടിപ്പിച്ചു. ഒരുമ ഹാളിൽ ചേർന്ന സംഗമത്തിൽ ഏരിയ പ്രസിഡൻറ് നൗഫൽ അധ്യക്ഷത വഹിച്ചു. നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തി.
‘മർഹബൻ യാ റമദാൻ’ സംഗമ സദസ്സ്
ഖുർആൻ വചനങ്ങളെ ബുദ്ധികൊണ്ട് ചിന്തിക്കാനും ഹൃദയം കൊണ്ട് ഉൾക്കൊള്ളാനും കഴിയുമ്പോഴാണ് ഖുർആൻ മനുഷ്യന് മാർഗദർശനമാവുക. മനുഷ്യ മനസ്സുകളിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളെ ദൂരീകരിച്ച് സമ്പൂർണമായ സംസ്കരണമാണ് ആരാധനകൾ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫാറൂഖ് ഖിറാഅത്ത് നടത്തി. സംഗമത്തിൽ യൂസുഫ് കണിയാപുരം സ്വാഗതവും ഏരിയ സെക്രട്ടറി ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.