സഹൽ ആപ്പിൽ ‘ഭവന അംഗീകാര’ സേവനം

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിലൂടെ പുതിയ ‘ഭവന അംഗീകാര’ സേവനം ആരംഭിച്ചതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. ഇതോടെ വിലാസം മാറ്റുന്നതിനുള്ള അനുമതി നൽകാനും റദ്ദാക്കാനും ഈ സേവനം ഉപയോഗിക്കാം. പ്രോപ്പർട്ടി ഉടമകൾക്ക് മറ്റൊരാളെ ഡിജിറ്റലായി അധികാരപ്പെടുത്താനും ഇനി സൗകര്യമുണ്ട്. സേവനം ആരംഭിച്ചതോടെ ഓഫീസ് സന്ദർശിക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാനാണ് ഈ നീക്കം.

Tags:    
News Summary - House service on Sahal app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.