കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ-22 നബിദിന മഹാ സമ്മേളനം സമാപിച്ചു.
മജ്ലിസുന്നൂറിന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മജ്ലിസുന്നൂർ സംസ്ഥാന അമീറുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. പൊതുസമ്മേളനവും ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. അൻവർ മുഹ്യിദ്ദീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. ഖാസിമുൽ ഖാസിമി ആശംസകളര്‍പ്പിച്ചു. കെ.ഐ.സി മെംബർഷിപ് ഉദ്ഘാടനം ജമലുല്ലൈലി തങ്ങൾ, അഹ്മദ് ബാഫഖി തങ്ങൾക്കും അൽമഹബ്ബ-2022 സുവനീർ പ്രകാശനം ശൈഖ് ബാദുഷക്കും നൽകി നിർവഹിച്ചു.
സമസ്ത മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അയാൻ, അനിൻ സിദാൻ, അമൽ സുഹറ, ഫർഹ ഫാറൂഖി, ഇസ്മത്ത് ഇക്ബാൽ പി.വി, വിദ്യാഭ്യാസ വിങ് നടത്തിയ തൻഷീത്ത്-22 ക്വിസ് മത്സരത്തിലെ വിജയികളായ ആയിഷത് ഷഫ്രിൻ, ഐൻ മറിയം, പോസ്റ്റർ ഡിസൈൻ മത്സരത്തിലെ വിജയി സയ്യിദ് റിഹാൻ മുഹമ്മദ്, സംഘടനയുമായി സഹകരിച്ച ശൈഖ് ബാദുഷ, റിയാസ് നാഫ് ഇന്റര്‍നാഷനല്‍, ശറഫുദ്ദീന്‍ കുഴിപ്പുറം എന്നിവര്‍ക്കുള്ള മെമന്റോ ജമലുല്ലൈലി തങ്ങൾ വിതരണം ചെയ്തു. ജന. സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.
ബുർദ മജ്ലിസിന് അമീൻ മുസ്ലിയാർ ചേകനൂർ നേതൃത്വം നൽകി. മൗലിദ് സദസ്സിന് ഹംസ ബാഖവി, ഇല്യാസ് മൗലവി, മുസ്തഫ ദാരിമി, ഇസ്മായിൽ ഹുദവി, അമീൻ മുസ്ലിയാർ, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, കരീം ഫൈസി, മുഹമ്മദലി ഫൈസി, ഹകീം മൗലവി, ഇക്ബാൽ ഫൈസി എന്നിവർ നേതൃത്വം നൽകി. മിലാദ് മഹാസമ്മേളനം ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു.
ളിയാഉദ്ദീൻ ഫൈസി ജാമിഅനൂരിയ്യ ഡയമണ്ട് ജൂബിലി സന്ദേശം നൽകി. ശറഫുദ്ദീൻ കണ്ണേത്ത്, എ.പി. അബ്ദുസ്സലാം എന്നിവർ ആശംസകളർപ്പിച്ചു. അൻവർ മുഹ്യിദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി സ്വാഗതവും സെക്രട്ടറി നിസാർ അലങ്കാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.