കെ.ഐ.സി ‘മുഹബ്ബത്തെ റസൂൽ’ സ്വാഗത സംഘം രൂപവത്കരണ കൺവെൻഷൻ ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കെ.ഐ.സി ‘മുഹബ്ബത്തെ റസൂൽ’ സ്വാഗതസംഘം രൂപവത്കരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി ആഗസ്റ്റ് 27,28 തിയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന 'മുഹബ്ബത്തെ റസൂൽ -2026’ നബിദിന മഹാ സമ്മേളനം സ്വാഗത സംഘം രൂപവത്കരിച്ചു.

അബ്ബാസിയ കെ.ഐ.സി  ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘം രൂപവത്കരണ കൺവെൻഷൻ കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ സ്വാഗതവും ട്രഷറർ ഇ.എസ് അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

ശംസുദ്ധീൻ ഫൈസി(ചെയർമാൻ),ഉസ്മാൻ ദാരിമി,മുസ്തഫ ദാരിമി,മുഹമ്മദലി പുതുപ്പറമ്പ് (വൈസ് ചെയർമാൻ),അബ്ദുൽ ഗഫൂർ ഫൈസി (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വാഗ്മി അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - KIC forms ‘Muhabbat-e-Rasool’ welcoming group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.