കെ.ഐ.സി ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസിൽ അബ്ദുൽ സത്താർ മോങ്ങം സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.ഐ.സി ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) വിഖായ വളന്റിയർമാർക്ക് വേണ്ടി ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും ട്രെയിനിങ്ങും സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകൻ അബ്ദുൽ സത്താർ മോങ്ങം ക്ലാസിനു നേതൃത്വം നൽകി.അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ അധ്യക്ഷതവഹിച്ചു. ഫൈസൽ കുണ്ടൂർ സ്വാഗതവും വിഖായ കൺവീനർ സവാദ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.