കുവൈത്ത് സിറ്റി: എണ്ണമേഖലയിൽ 550 സ്വദേശി ഡിപ്ലോമക്കാരുടെ നിയമനത്തിന് അംഗീകാരം ന ൽകിയതായി പെട്രോളിയം വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാദിൽ പറഞ്ഞു. യോഗ്യതാ പരീക്ഷ വിജയി ച്ച 644 പേരിൽനിന്നാണ് 550 പേർക്ക് നിയമനം നൽകാൻ തീരുമാനമായത്. ബാക്കിയുള്ളവർക്ക് പ് രത്യേക കായികക്ഷമത പരിശോധന നടത്തി എണ്ണ മേഖലയിലെ തന്നെ ഫയർ ബ്രിഗേഡിൽ നിയമനം നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പെട്രോളിയം മേഖലയിലെ നിയമനം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പെട്രോകെമിക്കൽ എൻജിനീയറിങ് ബിരുദധാരികളായ സ്വദേശികൾ രണ്ടുതവണ സമരം നടത്തിയിരുന്നു. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി ആസ്ഥാന കെട്ടിടത്തിന് മുന്നിലും ഇറാദ സ്ക്വയറിലുമാണ് സ്വദേശി ബിരുദധാരികൾ സമരം നടത്തിയത്. പാർലമെൻറ് അംഗങ്ങളും സമരക്കാർക്ക് പിന്തുണയുമായെത്തി.
കടുത്ത നിബന്ധനകൾ കാരണം സ്വദേശി ഉദ്യോഗാർഥികൾക്ക് പെട്രോളിയം മേഖലയിൽ ജോലി സ്വന്തമാക്കാൻ കഴിയുന്നില്ല എന്നായിരുന്നു പരാതി. ഇൻറർവ്യൂവിനും നിയമനത്തിനും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത് സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനാണെന്നും അതീവ സുരക്ഷാ പ്രാധാന്യമുള്ളതും തന്ത്രപ്രധാനവുമായ എണ്ണമേഖലയിൽ നിബന്ധനയൊന്നും കൂടാതെ അപേക്ഷകരെ മുഴുവൻ നിയമിക്കുകപ്രായോഗികമല്ലെന്നുമാണ് അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.