കുവൈത്ത് സിറ്റി: സൊമാലിയയിൽ ആരോഗ്യ, ശുദ്ധജല സേവനങ്ങൾ എത്തിക്കുന്നതിന് ധനസഹായവുമായി കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി). അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുമായി (ഐ.സി.ആർ.സി) കെ.എഫ്.എ.ഇ.ഡി 2.5 ദശലക്ഷം യു.എസ് ഡോളറിന്റെ ഗ്രാന്റ് കരാറിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ശുദ്ധജലം നൽകുക, മാലിന്യ സംസ്കരണം, ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കുക, പ്രതിരോധശേഷി ശക്തിപ്പെടുത്തുക, രോഗസാധ്യത കുറക്കുക എന്നിവയാണ് ലക്ഷ്യം.
സൊമാലി റെഡ് ക്രസന്റ് സൊസൈറ്റി നടത്തുന്ന മൂന്ന് ക്ലിനിക്കുകളുടെ മെച്ചപ്പെടുത്തൽ, ഹിരാൻ മേഖലയിൽ പുതിയ ആരോഗ്യ ക്ലിനിക്ക് നിർമാണം എന്നിവ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. മാതൃ പരിചരണം, ശിശു സംരക്ഷണം, വാക്സിനേഷൻ, ആരോഗ്യ അവബോധ സേവനങ്ങൾ എന്നിവ ഇതുവഴി നൽകും. ജലശുദ്ധീകരണ പ്ലാന്റ് നവീകരണം, ജല ഗുണനിലവാര പരിശോധന ലബോറട്ടറി സ്ഥാപിക്കൽ എന്നിവയും നടപ്പാക്കും.
കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും ഐ.സി.ആർ.സി പ്രസിഡന്റ് മിർജാന സ്പോൾജാറിക്കും കരാറിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.