മാധ്യമ പ്രവർത്തക മാതു സജിയെ കേരള പ്രസ് ക്ലബ് ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കേരള പ്രസ്സ് ക്ലബ് കുവൈത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മാധ്യമസമ്മേളനം വെള്ളിയാഴ്ച. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (സീനിയർ) ഓഡിറ്റോറിയത്തിൽ വൈകീട്ട് 5.30നാണ് സമ്മേളനം. മാധ്യമ രംഗത്തെ പ്രമുഖരായ ആർ. രാജഗോപാൽ (ദി ടെലഗ്രാഫ് മുൻ എഡിറ്റർ), ജോണി ലൂക്കോസ് (ന്യൂസ് ഡയറക്ടർ, മനോരമ ന്യൂസ്), മാതു സജി (ജേർണലിസ്റ്റ്, മാതൃഭൂമി ന്യൂസ്) എന്നിവർ പങ്കെടുക്കും. അന്തരിച്ച ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ പേരിലുള്ള ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാര ജേതാവിനെ മാധ്യമ സമ്മേളന വേദിയിൽ പ്രഖ്യാപിക്കും. ഷെബി സമന്തറിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നെത്തുന്ന കലാകാരൻമാർ ഒരുക്കുന്ന ‘ഷെബി പാടുന്നു’ എന്ന സംഗീത വിരുന്നും അരങ്ങേറും.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്ന് എത്തിയ അതിഥികൾക്ക് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. പ്രസ്ക്ലബ് പ്രസിഡണ്ട് സുജിത്ത് സുരേഷൻ, ജനറൽ സെക്രട്ടറി സലീം കോട്ടയിൽ, ട്രഷറർ ശ്രീജിത്ത് വടകര, പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ മറ്റു അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കുവൈത്തിലെ മുഴുവൻ മാധ്യമ സ്നേഹികളെയും കലാസ്വാദകരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.