ടി.വി ഹിക്മത്ത് അനില്‍ പി.അലക്‌സ് അബ്ദുൽ റസാഖ് 

കേരള പ്രസ് ക്ലബ് കുവൈത്ത് പുതിയ ഭാരവാഹികൾ

കുവൈത്ത്‌സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്തിന്റെ പുതിയ ഭാരവാഹികളായി ടി.വി ഹിക്മത്ത് (പ്രസി), അനില്‍ പി.അലക്‌സ്(ജന.സെക്ര),അബ്ദുൽ റസാഖ് കുമരനെല്ലൂര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ഫര്‍വാനിയ ഷെഫ് നൗഷാദ് റസ്‌റ്റേറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മാധ്യമപ്രവര്‍ത്തകൻ വിക്ടര്‍ ജോസഫിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

ജനറല്‍ ബോഡി യോഗത്തിൽ മുന്‍ പ്രസിഡണ്ട് സുജിത്ത് സുരേഷൻ അധ്യക്ഷത വഹിച്ചു. സലീം കോട്ടയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ശ്രീജിത്ത് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റെജി ഭാസ്‌ക്കര്‍,അസ്സലാം,സത്താര്‍ കുന്നില്‍,കൃഷ്ണന്‍ കടലുണ്ടി,ജോണ്‍ലി തുണ്ടിയില്‍,അനില്‍ കെ.നമ്പ്യാര്‍,അബ്ദുൽ മുനീര്‍,നിജാസ് കാസീം,ഷാജഹാന്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Kerala Press Club Kuwait new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.