കേരള പ്രവാസി മിത്രം സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പിൽ ഡോ. തസ്നീം അമീർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ലോക സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി കുവൈത്ത് കേരള പ്രവാസി മിത്രം മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു സൗജന്യ സ്തനാർബുദ ബോധവത്കരണവും പരിശോധനയും സംഘടിപ്പിച്ചു.
സാൽമിയ സൂപ്പർ മെട്രോ ആശുപത്രിയിൽ നടന്ന പരിപാടി മെട്രോ മെഡിക്കൽ ഗ്രൂപ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു.ഡോ.തസ്നീം അമീർ, ഡോ.അഖില എന്നിവർ ബോധവത്കരണ ക്ലാസുകൾക്കും പരിശോധനക്കും നേതൃത്വം നൽകി. ഡോക്ടർ നിർദേശിച്ചവർക്ക് മാമോഗ്രം പരിശോധനയും നടന്നു.
പ്രവാസി മിത്രം പ്രസിഡന്റ് വി.കെ. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി കെ.സി. അബ്ദുൽ ഗഫൂർ, സി.ഫിറോസ്, വി. എച്ച്. മുസ്തഫ മാസ്റ്റർ, കെ.വി. മുസ്തഫ മാസ്റ്റർ, അർഷാദ് ശരീഫ്, വി.അബ്ദുൽ കരീം, ശിഹാബുദ്ദീൻ, അക്ബർ വയനാട്, വി.യു. നാസർ, സമീറ ഗഫൂർ, ഫഹീമ നാസർ, ജാനി ഫിറോസ്, റസിയ ഹംസ, മെട്രോ ജനറൽ മാനേജർ ഫൈസൽ, മെട്രോ മാർക്കറ്റിങ് ഹെഡ് ബശീർ ബാത്ത എന്നിവർ നേതൃത്വം നൽകി. മെട്രോ ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ ക്യാമ്പ് ക്രോഡീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.