‘കാ​രു​ണ്യ​മാ​ണ് പ്ര​വാ​ച​ക​ൻ’ സൗ​ഹൃ​ദ സ​ദ​സ്സി​ൽ ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം

ന​ട​ത്തു​ന്നു

‘കാ​രു​ണ്യ​മാ​ണ് പ്ര​വാ​ച​ക​ൻ’ സൗ​ഹൃ​ദ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു

ഫ​ർ​വാ​നി​യ: കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) ഫ​ർ​വാ​നി​യ ഏ​രി​യ ‘കാ​രു​ണ്യ​മാ​ണ് പ്ര​വാ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ഹൃ​ദ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി​യും വാ​ഗ്മി​യു​മാ​യ ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​റാം നൂ​റ്റാ​ണ്ടി​ലെ അ​പ​രി​ഷ്‌​കൃ​ത​രും ഇ​രു​ണ്ട യു​ഗ​ത്തി​ലു​മാ​യി​രു​ന്ന ഒ​രു ജ​ന​സ​മൂ​ഹ​ത്തെ ഖു​ർ​ആ​ന്റെ വെ​ളി​ച്ച​ത്തി​ലും ത​ന്റെ ജീ​വി​തം​കൊ​ണ്ടും ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​യ ഒ​രു സ​മൂ​ഹ​മാ​ക്കി മാ​റ്റി​യ ആ​ളാ​ണ് പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്നു മു​ത​ൽ ഇ​ന്നു​വ​രെ​യും ഇ​നി വ​രാ​നി​രി​ക്കു​ന്ന​തു​മാ​യ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം മാ​തൃ​ക തീ​ർ​ത്തു.

ഇ​ന്ന് ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള പേ​ര് മു​ഹ​മ്മ​ദ് എ​ന്നാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തും എ​ഴു​തു​ന്ന​തും മു​ഹ​മ്മ​ദ് ന​ബി​യെ കു​റി​ച്ചാ​ണെ​ന്നും ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ പ​റ​ഞ്ഞു. സ​ദ​സ്സി​ൽ​നി​ന്നു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി.​കെ. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​സാ​ർ അ​സ്ഹ​രി ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. യാ​സി​ർ ഗാ​നം ആ​ല​പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ഖ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ യു. ​അ​ശ്‌​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.  

Tags:    
News Summary - kerala islamic group-organised-souhridha sadass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.