കുവൈത്ത് സിറ്റി: കുവൈത്ത് കേരള കൾചറൽ ഓർഗനൈസേഷൻ രണ്ടാം വാർഷികം ‘സൂം 2019’ ആഘോഷിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ അതിഥിയായിരുന്നു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഷംസു താമരക്കുളം അധ്യക്ഷത വഹിച്ചു. ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെ ആദരിച്ചു. സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്കിന് കലാമണ്ഡലം ഗംഗാധരൻ സ്മാരക അവാർഡ് നൽകി. കെ.കെ.സി.ഒ ചെയർമാൻ ജോയ് ചിറ്റിലപ്പിള്ളി, ജനറൽ സെക്രട്ടറി വിപിൻ കലാഭവൻ, നാസർ പട്ടാമ്പി, അയ്യൂബ് കച്ചേരി, ദിലി പാലക്കാട് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ വിജോ പി. തോമസ് സ്വാഗതവും ട്രഷറർ അനീസ് കൊല്ലം നന്ദിയും പറഞ്ഞു. തുടർന്ന് ഷിേൻറാ ചാലക്കുടി, സുധീർ പരവൂർ, രശ്മി അനിൽ, റെജി പാല എന്നിവരുടെ നേതൃത്വത്തിൽ ഹാസ്യവിരുന്നും ഇന്തോ-അറബ് മ്യൂസിക് അക്കാദമി ലൈവ് ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു. എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.