കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ല ഫു​ട്ബാ​ളി​ൽ കെ.​ഡി.​എ​ൻ.​എ കോ​ഴി​ക്കോ​ട് ട്രാ​സ്ക് തൃ​ശ്ശൂ​രി​നെ നേ​രി​ടു​ന്നു

കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ല ഫു​ട്ബാ​ൾ: സെ​മി ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് ഫ്ര​ണ്ട് ലൈ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ല ഫു​ട്ബാ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ എ​റ​ണാ​കു​ളം, ഫോ​ക് ക​ണ്ണൂ​ർ, കെ.​ഡി.​എ​ൻ.​എ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല ടീ​മു​ക​ൾ വി​ജ​യി​ച്ചു. സോ​ക്ക​ർ ലീ​ഗി​ൽ മ​ല​പ്പു​റം , കെ.​ഇ.​എ കാ​സ​ർ​കോ​ട്, എ​റ​ണാ​കു​ളം, ട്രാ​സ്‌​ക് തൃ​ശൂ​ർ ജി​ല്ല ടീ​മു​ക​ളും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ എ​റ​ണാ​കു​ളം പാ​ല​ക്കാ​ടി​നെ തോ​ൽ​പ്പി​ച്ചു. കെ.​ഡി.​എ​ൻ.​എ കോ​ഴി​ക്കോ​ട് -ട്രാ​സ്‌​ക് തൃ​ശൂ​ർ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. മ​ല​പ്പു​റം ഫോ​ക് ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

കെ.​ഇ.​എ ടി​ഫാ​ക് തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സോ​ക്ക​ർ ലീ​ഗി​ൽ എ​റ​ണാ​കു​ളം പാ​ല​ക്കാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ട്രാ​സ്‌​ക് തൃ​ശൂ​ർ കെ.​ഡി.​എ​ൻ.​എ പ​രാ​ജ​യ​പ്പെ​ടു​ത്തി. കെ.​ഇ.​എ-​ടി​ഫാ​ക് തി​രു​വ​ന​ന്ത​പു​രം മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. മ​ല​പ്പു​റം ഫോ​ക് ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ക​ച്ച ക​ളി​ക്കാ​രാ​യി നി​ധി​ൻ (എ​റ​ണാ​കു​ളം), റി​യാ​സ് (മ​ല​പ്പു​റം), ഹാ​റൂ​ൺ (കെ.​ഡി.​എ​ൻ.​എ), സി​റാ​ജ് (കെ.​ഇ.​എ), ശ​ര​ത് (ട്രാ​സ്ക്), വ​സീം (മ​ല​പ്പു​റം), സു​മി​ത് (എ​റ​ണാ​കു​ളം), സി​ബി​ൻ (കെ.​ഇ.​എ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും

Tags:    
News Summary - Kefac Inter-District Football: Semi-Finals on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.