കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് വിതരണ പ്രഖ്യാപന യോഗം സലാം കളനാട് ഉദ്ഘാടനം

ചെയ്യുന്നു

കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന്

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസ്സിയേഷൻ (കെ.ഇ.എ) കുവൈത്ത് പതിനൊന്നാമത് വിദ്യാഭ്യാസ അവാർഡ് വിതരണം ​ഞായറാഴ്ച നടക്കും.

അബ്ബാസിയ സംസം ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണ പ്രഖ്യാപനത്തിൽ പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സലാം കളനാട് ഉദ്ഘാടനം ചെയ്തു. രാമക്യഷണൻ കള്ളാർ, ശ്രീനിവാസൻ, പ്രശാന്ത്‌ നെല്ലിക്കാട്ട്‌ എന്നിവർ സംസാരിച്ചു. അബ്ദുല്ല കടവത്ത് സ്വാഗതവും അഷറഫ്‌ കുച്ചാണം നന്ദിയും പറഞ്ഞു.

എസ്.എസ്.എൽ.സിയിൽ ലക്ഷ്മി നന്ദ, കെ.ദേവിക, വൈഗ വിനോദ്, സി.പി. മുഹമ്മദ് മിഷാൽ, പ്ലസ് ടുവിൽ ടി.ശിവാലയ, ടി.ഫാത്തിമത് റിഫ, കെ.ഫാത്തിമത്ത് ഷാഹ്‌ന, സി.ബി.എസ്.ഇ പത്താം തരത്തിൽ മറിയം ഷദ കുന്നിൽ, കെ.വിഹാൻ വിനോദ്, ഹ്യദിനവ്, സി.ബി.എസ്.ഇ പ്ലസ് ടുവിൽ ഫിദഷ ഷാനിദ്, ത്രിവേണി രാജേഷ്, മുഹമ്മദ് ഷാമിൽ എന്നീ വിദ്യാർത്ഥികൾ അവാർഡിന് അർഹത നേടി.

ഞായറാഴ്ച കാഞ്ഞങ്ങാട് നടക്കുന്ന അവാർഡ് വിതരണ ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ മാരായ എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹിൻ,കെ. നീലകണ്ഠൻ, അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാരിയർ എന്നിവർ പ​ങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - KEA (Kasargod Expatriates Association) Education Award distribution today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.