അഷ്‌റഫ് കൂച്ചാണം (പ്രസി.), മുരളി വാഴക്കോടൻ (ജന. സെക്ര.), സുധാകരൻ പെരിയ (ട്രഷ.)
കുവൈത്ത് സിറ്റി: കെ.ഇ.എ ഫഹാഹീൽ ഏരിയ ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് കൂച്ചാനത്ത് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ സി.എച്ച്. മുഹമ്മദ്‌കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. ഏരിയ കൺവീനർ രത്നാകരൻ തലക്കാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുരേന്ദ്രൻ മുങ്ങത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുധൻ ആവിക്കര, അഡ്വൈസറി ബോർഡ് അംഗങ്ങളായ സുബൈർ കാടങ്കോട്, മുഹമ്മദലി കടിഞ്ഞിമൂല, സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർ അബ്ദുൽ അസീസ് തളങ്കര, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഹാരിസ് മുട്ടുംതല, നൗഷാദ് തിടില്‍, അഷ്‌റഫ് തൃക്കരിപ്പൂർ, ഏരിയ ഭാരവാഹികളായ അനിൽ ചീമേനി, ഹസ്സൻ ബല്ല, ഹനീഫ് പാലായി, ഖാദർ കടവത്ത്, മീഡിയ കൺവീനർ റഫീഖ് ഒളവറ എന്നിവർ സംസാരിച്ചു.
റിട്ടേണിങ് ഓഫിസർമാരായ ശ്രീനിവാസൻ, യാദവ് ഹോസ്ദുർഗ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏരിയ ജനറൽ സെക്രട്ടറി രത്നാകരൻ തലക്കാട്ട് സ്വാഗതവും മുരളി വാഴക്കോടൻ നന്ദിയും പറഞ്ഞു. നൗഷാദ് തിഡിൽ, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകിയ ഗാനസന്ധ്യയും അരങ്ങേറി. ഭാരവാഹികൾ: അഷ്‌റഫ് കൂച്ചാണം (പ്രസി.), രത്നാകരൻ തലക്കാട്ട്, സുമേഷ്, ഷാനവാസ് (വൈസ് പ്രസി.), മുരളി വാഴക്കോടൻ (ജന. സെക്ര.), സുനിൽകുമാർ, ചന്ദ്രൻ (ജോ. സെക്ര.), സുധാകരൻ പെരിയ (ട്രഷ.), യൂസഫ് ഓർച്ച (ഓർഗനൈസിങ് സെക്ര.), മുഹമ്മദലി കടിഞ്ഞിമൂല, സുബൈർ കാടങ്കോട്, സുരേന്ദ്രൻ മുങ്ങത്ത് (അഡ്വൈസറി മെംബർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.