കെ.ഡി.എൻ.എ ഓണാഘോഷം ഫ്ലയർ പ്രകാശനം അൽ മുല്ല എക്സ്ചേഞ്ച് കസ്റ്റമർ റിലേഷൻസ് മാനേജർ പരേഷ് പട്ടീദാർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ‘നമ്മുടെ കോഴിക്കോട് ഓണാഘോഷം- 2023’ ഫ്ലയർ അൽ മുല്ല എക്സ്ചേഞ്ച് കസ്റ്റമർ റിലേഷൻസ് മാനേജർ പരേഷ് പട്ടീദാർ പ്രകാശനം ചെയ്തു.സാൽമിയ ഇൻഫിനിറ്റി കോച്ചിങ് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. സംഘടന ജന. സെക്രട്ടറി എം.എം. സുബൈർ, ട്രഷറർ ഷിജിത് കുമാർ, പ്രോഗ്രാം കൺവീനർ ഇല്യാസ് തോട്ടത്തിൽ, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
എം.എം. സുബൈർ സ്വാഗതം പറഞ്ഞു. വിമൻസ് വിങ് പ്രസിഡന്റ് സന്ധ്യ ഷിജിത്, കൃഷ്ണൻ കടലുണ്ടി, സന്തോഷ് പുനത്തിൽ, സി.കെ. ഉബൈദ്, ഏരിയ ഭാരവാഹികളായ തുളസീധരൻ തോട്ടക്കര, റൗഫ് വലിയോത്ത്, ഷംസീർ, രജിത തുളസീധരൻ, അനു സുൽഫി, എം.പി. അബ്ദുറഹിമാൻ, റാഫിയ അനസ്, സാജിത നസീർ, സുൽഫിക്കർ എന്നിവർ സംസാരിച്ചു. എ.സി. ഉമ്മർ, ഷെബിൻ പട്ടേരി, പ്രത്യുമ്നൻ, ഷാഹിന സുബൈർ, ലീന അബ്ദുറഹിമാൻ, എം. അഷ്റഫ്, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
സെപ്റ്റംബർ എട്ടിനു ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് ‘നമ്മുടെ കോഴിക്കോട് ഓണാഘോഷം- 2023’. സെപ്റ്റംബർ ഒന്നിന് ഗൃഹാങ്കണ പൂക്കള മത്സരങ്ങൾ അരങ്ങേറും. ഓണസദ്യയും മറ്റു കലാപരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.