പ്രജു ടി.എം ,എം.അഷ്റഫ് ,എ.സി.ഉമ്മർ
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് 2026-27 കാലയളവിലേക്കുള്ള ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു.
ഫാഹഹീൽ ഏരിയ പ്രസിഡണ്ട് അബ്ദുൽ റൗഫ് അധ്യക്ഷത വഹിച്ചു. കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, സ്പോർട്സ് സെക്രട്ടറി രാമചന്ദ്രൻ പെരിങ്ങോളം, വുമൺസ് ഫോറം പ്രസിഡണ്ട് ലീനാ റഹ്മാൻ, ട്രഷറർ സാജിത നസീർ എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി എം.അഷ്റഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പിന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തുളസീധരൻ തോട്ടക്കര, എം.പി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: പ്രജു ടി.എം (പ്രസി), അബ്ദുൽ അസീസ് (വൈ. പ്രസി), എം.അഷ്റഫ് (ജന.സെക്ര), എ.സി.ഉമ്മർ (ട്രഷ), അബ്ദുൽ സലാം (ജോ.സെക്ര), സന്തോഷ് പുനത്തിൽ, രാമചന്ദ്രൻ പെരിങ്ങോളം, സുൽഫിക്കർ മുതിരപ്പറമ്പത്ത്, അബ്ദുൽ റൗഫ്, പ്രത്യുപ്നൻ, ഹമീദ് പാലേരി (കേന്ദ്ര കമ്മിറ്റി), ജുനൈദ അബ്ദുൾ റൗഫ്, സ്വപ്ന സന്തോഷ്, അനു സുൽഫി, ദില്ലാറ ധർമരാജ്, സകീന അഷറഫ്, സൽമ മുഹമ്മദ് (വുമൺസ് ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി), അഷറഫ് മാങ്കാവ്, ധർമ്മരാജ് മണിയാടത്ത്, അഷറഫ് ബാലുശ്ശേരി, അനൂപ്, ജരീർ അഹമ്മദ് (ഫഹാഹീൽ ഏരിയ എക്സിക്യുട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.