കെ.ഡി.എൻ.എ ക്രിസ്മസ് പുതുവത്സരാഘോഷം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ക്രിസ്മസ് പുതുവത്സരാഘോഷം ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്തു.
2023 വർഷത്തേക്കുള്ള അസോസിയേഷൻ മെംബർഷിപ് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപിക ഡോ. അർച്ചന വിഷ്ണു സ്വീകരിച്ചു. കെ.ഡി.എൻ.എ മെഡിക്കൽ വിങ്ങിനുള്ള ഉപഹാരം ജോസഫ് പണിക്കരിൽനിന്ന് മെഡിക്കൽ വിങ് കൺവീനർ ശ്യാം ഏറ്റുവാങ്ങി. സൈക്കിൾ യാത്രികൻ ഫായിസിനെ ചടങ്ങിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി എം.എം. സുബൈർ, അഡ്വൈസറി ബോർഡ് മെംബർ ഇലിയാസ് തോട്ടത്തിൽ, വൈസ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, മെംബർഷിപ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സുരേഷ് മാത്തൂർ സ്വാഗതവും ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ നന്ദിയും അറിയിച്ചു.
റാഫി കല്ലായി, അൻവർ സാരംഗ് എന്നിവർ നയിച്ച ലൈവ് ഓർക്കസ്ട്ര നടന്നു. ഹർഷ സജിൽ, ചിന്നു ശ്യാം, സ്നേഹ വാരിയർ, ഹൃതിക, ധർമിത ധർമരാജ്, താര തുളസീധരൻ, ഋതുപർണ, ജിഷ സുരേഷ്, സാവന്ന ഷിബു, അയാൻ മാത്തൂർ, മിൻഹ അൻവർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സഹീർ ആലക്കൽ, സന്തോഷ് പുനത്തിൽ, തുളസീധരൻ തോട്ടക്കര, ഹനീഫ കുറ്റിച്ചിറ, ടി.എം. പ്രജു, പ്രതുപ്നൻ, കെ.ടി. സമീർ, ജയലളിത കൃഷ്ണൻ, രജിത തുളസീധരൻ, മുഹമ്മദ് അഷ്റഫ്, ഷാജഹാൻ, ജമാൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.