എ.കെ.ഷാഫി അനുദീപ് ബാബു പൊയിൽ 

കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു.

അബ്ബാസിയ ഏരിയ പ്രസിഡണ്ട് തുളസീധരൻ തോട്ടക്കര അധ്യക്ഷത വഹിച്ചു. കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടി, വുമൺസ് ഫോറം പ്രസിഡണ്ട് ലീനാർ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി ഷമീർ പി.എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിൽ അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത നിരീക്ഷകനായി. ഭാരവാഹികൾ: ഷാഫി എ.കെ (പ്രസി), മുഹമ്മദ് അബ്ദുറഹ്മാൻ (വൈ. പ്രസി), അനുദീപ് വടക്കയിൽ (ജന. സെക്ര), ബാബു പൊയിൽ (ട്രഷ), സലിം ബാലുശ്ശേരി (ജോ.സെക്ര), കൃഷ്ണൻ കടലുണ്ടി, അബ്ദുൽ റഹ്‌മാൻ എം.പി, ശ്യാം പ്രസാദ്, തുളസീധരൻ തോട്ടക്കര, ഷമീർ പി.എസ്, വിജേഷ് വേലായുധൻ, ഷിജിത്ത് കുമാർ (കേന്ദ്ര കമ്മിറ്റി പ്രതിനിധികൾ), ലീന റഹ്മാൻ, സന്ധ്യ ഷിജിത്ത്, രജിത തുളസീധരൻ, ജയലളിത കൃഷ്ണൻ, ഷഫാന ഷമീർ, ചിന്നു ശ്യാം, സ്വാതി അനുദീപ്, അഫ്സാന ഷാഫി (വിമണ്‍സ് ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ), ഷാജഹാൻ, ധനീഷ് കുമാർ (എക്സിക്യുട്ടിവ്). 

Tags:    
News Summary - KDNA Abbasiya Area Office Bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.