കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ‘കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്’ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആഘോഷമായി കെ.ഡി.എ കോഴിക്കോട് ഫെസ്റ്റ്

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ) കു​വൈ​ത്ത് 13ാം വാ​ർ​ഷി​കാ​ഘോ​ഷം ‘മെ​ഡെ​ക്സ് കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2023’ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഗ​ഫൂ​ർ മൂ​ടാ​ടി ന​ഗ​റി​ൽ (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ബ്ബാ​സി​യ) ന​ട​ന്ന പ​രി​പാ​ടി ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് റി​ജി​ൻ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കാ​പ്പു​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്റ് ആ​ൻ​ഡ് സി.​ഇ.​ഒ പി.​വി. മു​ഹ​മ്മ​ദ​ലി, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​ലി​പ്പ് കോ​ശി, അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്റ് അ​നീ​ച ഷൈ​ജി​ത്ത് മ​ഹി​ളാ​വേ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ആ​ർ.​ബി. പ്ര​മോ​ദ്, മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി സി​സി​ത ഗി​രീ​ഷ്, ട്ര​ഷ​റ​ർ അ​ഞ്ജ​ന ര​ജീ​ഷ്, ബാ​ല​വേ​ദി പ്ര​സി​ഡ​ന്റ് ശ​ല​ഭ പ്രി​യേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ലീം കൊ​മ്മേ​രി, കെ.​പി. സു​രേ​ഷ്, ഷാ​ഫി കൊ​ല്ലം എ​ന്നി​വ​രെ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സു​വ​നീ​ർ ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ മൂ​ടാ​ടി വി. ​മു​ഹ​മ്മ​ദ​ലി​ക്കു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റി​നു​ള്ള ഉ​പ​ഹാ​രം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് റി​ജി​ൻ​രാ​ജ്, വി.​പി. മു​ഹ​മ്മ​ദ​ലി​ക്ക് കൈ​മാ​റി. മ​റ്റ് ഉ​പ​ഹാ​ര​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കാ​പ്പു​ങ്ക​ര, ര​ക്ഷാ​ധി​കാ​രി ആ​ർ.​ബി. പ്ര​മോ​ദ് എ​ന്നി​വ​ർ കൈ​മാ​റി. ക​ലാ​പ​രി​പാ​ടി​ക​ൾ, സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ ജ്യോ​ത്സ്ന, സി​യാ​ഉ​ൽ ഹ​ഖ്, ല​ക്ഷ്മി ജ​യ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ന​ട​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ഷൈ​ജി​ത്ത് സ്വാ​ഗ​വും ട്ര​ഷ​റ​ർ പി.​വി. വി​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KDA Kozhikode Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.