Posted On
date_range Updated On
date_range കവ്വായി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുസ്മരണ യോഗം
കുവൈത്ത് സിറ്റി: കുവൈത്ത് കവ്വായി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവ്വായി മദ്റസ അധ്യാപകൻ അഹമ്മദ് അനുസ്മരണവും മൗലൂദ് പാരായണവും നടത്തി. ഫർവാനിയയിൽ നടന്ന പരിപാടിയിൽ പി.പി.അൻവർ അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുസ്സലാം അഹമദ് അനുസ്മരണ പ്രഭാഷണം നടത്തി. പി.ജബ്ബാർ, ഇ.എം.പി.ഹൈദർ, മൊയ്തീൻകുട്ടി, ടി.കെ.പി.സാജിദ്, എം.എ.മിസ്ബാഹ് എന്നിവർ ആശംസ നേർന്നു. അബ്ദുൽ ഹകീം അഹ്സാനി മൗലൂദ് പാരായണത്തിന് നേതൃത്വം നൽകി. അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി. ടി.പി. ഷഫീക് സ്വാഗതവും എ.പി. റുവൈസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.