Posted On
date_range Updated On
date_range പനി ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിനി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: അഹ്മദ് അല്‍ മഗ്‌രിബ് കമ്പനി കുവൈത്ത് ഹെഡ് മന്‍സൂര്‍ ചൂരിയുടെ ഭാര്യ സുമയ്യ (36) കുവൈത്തിൽ നിര്യാതയായി. പനികാരണം ഏതാനും ദിവസങ്ങളായി അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ വെറ്റില പള്ളി സ്വദേശിനിയാണ്.
ദുബൈയിലായിരുന്ന കുടുംബം മന്‍സൂറിന്റെ ജോലി മാറ്റത്തെതുടര്‍ന്ന് ആറുമാസം മുന്‍പാണ് കുവൈത്തില്‍ എത്തിയത്.
മക്കള്‍: അല, മുഹമ്മദ്, അബ്ദുല്ല, ഹവ്വ (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂൾ). മയ്യിത്ത് കുവൈത്തില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.