കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: കണ്ണൂർ തലശ്ശേരി സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. തലശ്ശേരി കതിരൂർ സോഡമുക്ക്​ സ്വദേശി ബൈത്തുൽ ഖൈറിൽ ​ മൂപ്പൻ മമ്മൂട്ടിയാണ്​ (69) മരിച്ചത്​. ഫർവാനിയ ആശുപത്രിയിൽ കോവിഡ്​ ചികിത്സയിലായിരുന്നു. കെ.കെ.എം.എ ജലീബ്​ ബ്രാഞ്ച്​ അംഗമാണ്​. ഫർവാനിയയിലെ അബ്​റാജ്​ എമിറേറ്റ്​സ്​ സൂപ്പർ മാർക്കറ്റ്​ ഉടമയാണ്​. ഭാര്യ: ഹഫ്​സത്ത് കോറോത്ത്​​. മക്കൾ: സാലിഹ്​ (കുവൈത്ത്​), ഖൈറുന്നിസ, മെഹറുന്നിസ, സിറാജുദ്ദീൻ​ (കുവൈത്ത്​). മൃതദേഹം കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരം കുവൈത്തിൽ സംസ്​കരിക്കും.
Tags:    
News Summary - Kannur native died in Kuwait due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.