Posted On
date_range Updated On
date_range കോവിഡ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: കോവിഡ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു. കണ്ണൂർ പയ്യന്നൂർ കവ്വായി അക്കാളത്ത് അബ്ദുൽ ഗഫൂർ (32) ആണ് മരിച്ചത്. നാലുദിവസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഫർവാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പിതാവ്: ഒളവറ അക്കാളത്ത് അബ്ദുൽ റഹീം. മാതാവ്: ഫാത്തിമ. ഭാര്യ: ഉമ്മു െഎമൻ, മകൻ: ഹാനി ഗഫൂർ. മൃതദേഹം കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് കുവൈത്തിൽ ഖബറടക്കും. ഇതിനായുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.