Posted On
date_range Updated On
date_range കുവൈത്തില്‍ പബ്ലിക് ടെൻഡർ നിയമത്തിൽ ഭേദഗതി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പബ്ലിക് ടെൻഡർ നിയമത്തിൽ പുതിയ ഭേദഗതികൾ വരുത്തി. സെൻട്രൽ ഏജൻസിയുടെ അനുമതിയില്ലാതെ നൽകാവുന്ന സർക്കാർ കരാറുകളുടെ പരിധി ഒരു മില്യൺ ദിനാറാക്കി.
കുവൈത്ത് പെട്രോളിയം കോർപ്പറേഷന് സ്വന്തം നിലയിൽ നൽകാവുന്ന കരാറുകളുടെ പരിധിയും 20 മില്യൺ ദീനാറായി ഉയർത്തി. ഏറ്റവും കുറഞ്ഞ ബിഡിനേക്കാൾ 10 ശതമാനം വരെ അധികമുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ബിഡുകൾക്ക് മുൻഗണന നൽകും. കരാർ നടപടികളിൽ പ്രാദേശിക ഏജന്റുമാരെയും കമ്മീഷൻ ഏജന്റുമാരെയും ഉപയോഗിക്കുന്നതും നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.