രണ്ടുവർഷത്തിനിടെ എട്ടരകോടിയുടെ കാരുണ്യപ്രവർത്തനവുമായി 'കനിവ്'​

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ എ​ട്ട​ര​കോ​ടി രൂ​പ​യു​ടെ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി കെ.​​ഐ.​ജി കു​വൈ​ത്തി​​ന്റെ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ 'ക​നി​വ്​'. 3,50,496 ദീ​നാ​റി​​ന്റെ (ഏ​ക​ദേ​ശം 8.58 കോ​ടി രൂ​പ) ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണ്​ 2020, 21 പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ൽ ക​നി​വ്​ ന​ട​ത്തി​യ​ത്.

5100 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 7272 ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ൾ കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ല​ത്ത്​ ന​ൽ​കി. ഫ​ർ​വാ​നി​യ, അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, അ​ബൂ​ഹ​ലീ​ഫ, സാ​ൽ​മി​യ, ഫി​ൻ​താ​സ്, ജ​ഹ്‌​റ, റി​ഗ്ഗ​ഇ, കു​വൈ​ത്ത് സി​റ്റി, ശ​ർ​ഖ്, ഹ​സാ​വി ശു​വൈ​ഖ്, ജ​ലീ​ബ്, അ​ഹ്‌​മ​ദി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ർ​ക്കും ക​ർ​ഫ്യൂ, ലോ​ക്​​ഡൗ​ണു​ക​ളി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ​ക്കു​മാ​ണ് ന​ൽ​കി​യ​ത്.

1,58,985 ഇ​ഫ്‌​താ​ർ കി​റ്റ്​ വി​ത​ര​ണം ന​ട​ത്തി. പീ​പ്ൾ​സ്​ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ര​ണ്ടു​ വീ​ട്​ നി​ർ​മി​ച്ചു​ന​ൽ​കി. ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദി​ൽ 25 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ക്ലി​നി​ക്കി​ന്റെ പ​ണി പൂ​ർ​ത്തി​യാ​കു​ന്നു.

108 പേ​ർ​ക്കാ​യി 7193 ദീ​നാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി. 214 പേ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കാ​ൻ 16,937 ദീ​നാ​ർ ചെ​ല​വ​ഴി​ച്ചു. 14 പേ​ർ​ക്ക് ഇ​ഖാ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 808 ദീ​നാ​ർ സ​ഹാ​യം ന​ൽ​കി. 28 പേ​ർ​ക്ക് വി​മാ​ന ടി​ക്ക​റ്റി​ന് 1830 ദീ​നാ​ർ ചെ​ല​വ​ഴി​ച്ചു.

ശൈ​ത്യ​കാ​ല ര​ക്ഷ​ക്കാ​യി 7120 ദീ​നാ​റി​​ന്റെ പു​ത​പ്പു​ ന​ൽ​കി. ഡ​ൽ​ഹി ക​ലാ​പ​ബാ​ധി​ത​ർ​ക്ക്​ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ 24,887 ദീ​നാ​ർ ന​ൽ​കി. ഇ​ഫ്‌​താ​ർ ഫ​ണ്ട് ഇ​ന​ത്തി​ൽ 24,481 ദീ​നാ​റും ഫി​ത്ർ സ​കാ​ത്ത് ഇ​ന​ത്തി​ൽ 11,364 ദീ​നാ​റും മാം​സ വി​ത​ര​ണ​ത്തി​ന്​ 23,611 ദീ​നാ​റും പ്ര​വാ​സി കോ​വി​ഡ് ദു​രി​താ​ശ്വാ​സ​മാ​യി 8264 ദീ​നാ​റും ചെ​ല​വ​ഴി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്​​മെൻറ്​ സം​വി​ധാ​നം ഉ​ണ്ടാ​ക്കി​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി പ്ര​വാ​സി വ്യ​ക്​​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​തു​മാ​യി സ​ഹ​ക​രി​ച്ചു. മ​രു​ന്നു വി​ത​ര​ണ​ത്തി​നും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നും കൗ​ൺ​സ​ലി​ങ്ങി​നും വൈ​ദ്യ സ​ഹാ​യ​ത്തി​നും പ്ര​ത്യേ​കം വ​കു​പ്പു​ക​ളു​ണ്ടാ​ക്കി​യാ​ണ് കോ​വി​ഡ് കാ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത്.

1454 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു ന​ൽ​കി, 200ലേ​റെ പേ​ർ​ക്ക് കൗ​ൺ​സ​ലി​ങ്​ ന​ൽ​കി, 500 എ​സ​ൻ​ഷ്യ​ൽ കി​റ്റ് ന​ൽ​കി, 426 പേ​ർ​ക്ക്​ ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടി​ങ്ങി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി.

80 കോ​വി​ഡ്​ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 55 പേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. ഇ​രു​പ​തോ​ളം കോ​വി​ഡ്​ മ​ര​ണ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്​​തു. മൂ​ന്നു​ ചാ​ർ​ട്ട​ർ വി​മാ​നം അ​യ​ച്ചു. കൊ​റോ​ണ സ​മ​യ​ത്ത് തു​ട​ങ്ങി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് വി​ത​ര​ണം തു​ട​രു​ന്നു.

300 കി​റ്റ്​ എ​ല്ലാ മാ​സ​വും വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. 51 പു​രു​ഷ-​വ​നി​ത യൂ​നി​റ്റു​ക​ൾ മു​ഖേ​ന​യാ​ണ്​ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. 'മൈ​സ​റ' പ​ലി​ശ ര​ഹി​ത പ​ര​സ്‌​പ​ര സ​ഹാ​യ നി​ധി​യി​ൽ​നി​ന്ന് വാ​യ്‌​പ കൊ​ടു​ത്തു​വ​രു​ന്ന​താ​യും കെ.​​ഐ.​ജി ക​നി​വ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - ''Kanivu' donates Rs 8.5 crore to charity in two years donates Rs 8.5 crore to charity in two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.