കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു

കു​വൈ​ത്ത് സി​റ്റി: സി.​പി.​ഐ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന ഇ​ട​തു​പ​ക്ഷ നേ​താ​വു​മാ​യ കാ​നം രാ​ജേ​ന്ദ്ര​ന്റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. ഇ​ട​തു​പ​ക്ഷ​ത്തെ തി​രു​ത്ത​ലി​ന്റെ നേ​താ​വാ​യി​രു​ന്നു കാ​നം എ​ന്ന് അ​വ​ർ അ​നു​സ്മ​രി​ച്ചു.

കാ​നം രാ​ജേ​ന്ദ്ര​ന്റെ നി​ര്യാ​ണ​ത്തി​ൽ ഐ.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ക​രു​ത്ത​നാ​യ സം​ഘാ​ട​ക​നും ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​വും എ​ന്ന​തി​നൊ​പ്പം നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന ക​മ്യൂണി​സ്റ്റു​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​നെ​ന്ന് ഐ.​സി.​സി അ​നു​സ്മ​രി​ച്ചു.വി​യോ​ഗം ഇ​ട​തു ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​നും തീ​രാ​ന​ഷ്ട്ട​മാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - Kanam Rajendran Condolences on the death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.