ശരത് ചന്ദ്രൻ (പ്രസി), റിച്ചി കെ. ജോർജ് (സെക്ര)
കല കുവൈത്ത് സാൽമിയ മേഖല ഭാരവാഹികൾ
കുവൈത്ത് സിറ്റി: കല കുവൈത്ത് സാൽമിയ മേഖല സമ്മേളനം എം.സി. ജോസഫൈൻ നഗറിൽ (ഇന്ത്യൻ പബ്ലിക് സ്കൂൾ) നടന്നു. മേഖല പ്രസിഡന്റ് ജോർജ് തൈമണ്ണിൽ അധ്യക്ഷത വഹിച്ചു. മുൻ ജോ. സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. സാൽമിയ മേഖലയിലെ 14 യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത്, മേഖല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 146 പ്രതിനിധികൾ പങ്കെടുത്തു. മേഖല എക്സിക്യൂട്ടിവ് അംഗം ഭാഗ്യനാഥൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജോർജ് തൈമണ്ണിൽ, പി.ആർ. കിരൺ, അനിജ ജിജുലാൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
മേഖല സെക്രട്ടറി റിച്ചി കെ. ജോർജ് പ്രവർത്തന റിപ്പോർട്ടും പ്രസിഡന്റ് പി.ബി. സുരേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജെ. സജിയും റിച്ചി കെ. ജോർജും ചർച്ചക്ക് മറുപടി നൽകി. സാൽമിയ മേഖല പ്രസിഡന്റായി ശരത് ചന്ദ്രൻ, സെക്രട്ടറിയായി റിച്ചി കെ. ജോർജ് എന്നിവരെ തെരഞ്ഞെടുത്തു. വാർഷിക സമ്മേളന പ്രതിനിധികളായി 43 പേരെയും തെരഞ്ഞെടുത്തു.
കല കുവൈത്ത് ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷൈജു ജോസ്, പുതിയ മേഖല പ്രസിഡന്റ് ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വി. രാകേഷ്, അനൂപ്രാജ്, ബിജീഷ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ജിജുലാൽ, കൃഷ്ണപ്രിയ, സന്തോഷ് രഘു എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടെയും കെ.പി. രാജൻ, പ്രഭു, അജിത് പട്ടമന എന്നിവർ പ്രമേയ കമ്മിറ്റിയുടെയും ഉണ്ണികൃഷ്ണൻ, സിജു ജോസഫ്, അബീത് എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി.ടി. ഷാജു സ്വാഗതവും റിച്ചി കെ. ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.