കല കുവൈത്ത് സാഹിത്യോത്സവം

കുവൈത്ത് സിറ്റി: കല കുവൈത്ത് സാഹിത്യോത്സവം- 2023 മംഗഫ് കല സെന്ററിൽ ലോക കേരള സഭാംഗം ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് ആക്ടിങ്ങ് പ്രസിഡൻറ് ബിജോ അധ്യക്ഷത വഹിച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ്, ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി.ജി എന്നിവർ സംസാരിച്ചു.

സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കും, മുതിർന്നവർക്കുമായി സംഘടിപ്പിച്ച കവിതാലാപന മത്സരങ്ങളിൽ കുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ കാറ്റഗറിയിൽ ജീവ ജിഗ്ഗു, ജൂനിയർ വിഭാഗത്തിൽ ധനുശ്രീ , സീനിയർ വിഭാഗത്തിൽ അർഷിയ രാജൻ, മുതിർന്നവരുടെ കാറ്റഗറിയിൽ വിജയകുമാർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രവാസി മലയാളികൾക്കായി നടന്ന വിവിധ സാഹിത്യ രചനാമത്സര വിജയികൾക്കുള്ള സമ്മാന വിതരണം കല കുവൈത്ത് ഭാരവാഹികൾ നിർവ്വഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് സമ്മാനാർഹരായവരെ തെരെഞ്ഞെടുത്തത്.

അബുഹലീഫ, ഫഹാഹീൽ മേഖലയിൽ നിന്നുള്ള കലാകാരികൾ അവതരിപ്പിച്ച കവിതകളുടെ നൃത്താവിഷ്കാരം ശ്രദ്ധേയമായി. കല ജനറൽ സെക്രട്ടറി സി.രജീഷ് സ്വാഗതവും, സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപ് നന്ദിയും രേഖപ്പെടുത്തി.

കവിതാലാപന മത്സര വിജയികൾ: ജീവ ജിഗ്ഗു സദാശിവൻ, അയോണ ആന്റണി, നിരുപമ ലക്ഷ്മി (സബ് ജൂനിയർ), ധനുശ്രീ ധനേഷ്, ഇഷ കരലത്ത്, മൈത്രയി ഷാജൻ (ജൂനിയർ), ഹർഷിയ രാജൻ, അനഘ രാജൻ, അഗ്നിവേശ് ഷാജൻ (സീനിയർ), വിജയകുമാർ, സിത്താര, വിനോദ് കുമാർ (മുതിർന്നവർ).

Tags:    
News Summary - Kala Kuwait Literary Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.