ദീർഘകാല കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ. അബ്ദുല്ലക്ക് കുവൈത്ത് അരിയിൽ കുതിരപ്പുറം മുസ്‍ലിം യൂത്ത് സെന്റർ കമ്മിറ്റി നൽകിയ യാത്രയയപ്പ്

കെ. അബ്ദുല്ലക്ക് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: ദീർഘകാല കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ. അബ്ദുല്ലക്ക് കുവൈത്ത് അരിയിൽ കുതിരപ്പുറം മുസ്‍ലിം യൂത്ത് സെന്റർ കമ്മിറ്റി യാത്രയയപ്പ് നൽകി. ഫർവാനിയയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്‍ലിം യൂത്ത് സെന്റർ മുൻ സെക്രട്ടറി പി. നാസർ ഉദ്ഘാടനം ചെയ്തു. കെ. മുനീർ സംസാരിച്ചു. ടിക്കറ്റ്, വെൽഫെയർ സ്‌കീം കൈമാറ്റം എം.കെ. അബ്ദുൽ കലാം, പി. നാസർ എന്നിവർ നിർവഹിച്ചു. കെ അബ്ദുല്ല മറുപടി പ്രസംഗം നടത്തി. പി. ജാബിർ സ്വാഗതവും പി. സഈദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - K Abdullah was sent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.