ഫജ്ർ അൽ-സയീദ്
Posted On
date_range Updated On
date_range മാധ്യമ പ്രവർത്തക ഫജ്ർ അൽ-സയീദിന്റെ വിചാരണ മാറ്റിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ മാധ്യമ പ്രവർത്തക ഫജ്ർ അൽ-സയീദിന്റെ വിചാരണ കോടതി മാറ്റിവെച്ചു.രാജ്യ താൽപര്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ നടത്തിയെന്നും ഇസ്രായേലുമായി എല്ലാ ബന്ധവും വിലക്കുന്ന 1964ലെ നിയമം ലംഘിച്ചുവെന്നും ആരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്.
തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഫജ്ർ അൽ-സയീദ് നിഷേധിച്ചിരുന്നു. ഇസ്രായേലുമായി ഒരു നയതന്ത്ര ബന്ധവും പുലർത്താത്ത രാജ്യമാണ് കുവൈത്ത്.
ഇസ്രായേൽ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കാൻ പോലും അനുമതിയില്ല. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ എല്ലാ അന്താരാഷ്ട്ര വേദികളിലും കുവൈത്ത് എതിർക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.