കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽ സഫാദിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽ സഫാദിയുമായി കൂടിക്കാഴ്ച നടത്തി.
ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക സാഹോദര്യ ബന്ധത്തെക്കുറിച്ച് ജോർഡൻ രാജാവ് അബ്ദുല്ല ബിൻ അൽഹുസൈനിൽനിന്ന് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനുള്ള സന്ദേശം അയ്മൻ അൽ സഫാദി അറിയിച്ചു. ജോർഡൻ രാജാവിനും കിരീടാവകാശിക്കും ആശംസകൾ നേർന്ന ശൈഖ് മിശ്അൽ ജോർഡനിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.
കിരീടാവകാശി ദിവാൻ മേധാവി ശൈഖ് അഹമ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസ് മേധാവി റിട്ട. ലെഫ്. ജനറൽ ജമാൽ അൽ തെയാബ്, കുവൈത്തിലെ ജോർഡൻ അംബാസഡർ സാഗർ അബുഷ്താൽ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ശനിയാഴ്ച വൈകീട്ടാണ് ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽ സഫാദി കുവൈത്തിലെത്തിയത്. വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ്, അറബ് ആഭ്യന്തരകാര്യ സഹമന്ത്രി അഹ്മദ് അൽബേക്കർ, മന്ത്രിമാരായ നവാഫ് അബ്ദുല്ലത്തീഫ് അൽ അഹമ്മദ്, അബ്ദുൽ മുഹ്സിൻ ജാബിർ, കുവൈത്തിലെ ജോർഡൻ അംബാസഡർ സഖർ അബുഷ്താൽ എന്നിവർ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.