Posted On
date_range Updated On
date_range കുവൈത്തികൾക്ക് ജോലി വേണ്ട
കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലെ ജോലി ഏറ്റെടുക്കുന്നതിന് സ്വദേശികൾക്ക് വിമുഖത. ബന്ധപ്പെട്ട മേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ സഹകരണ സംഘങ്ങളിൽ ആകെ 35ൽ താഴെ സ്വദേശികളാണ് ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 82 പേർ ഇവിടെ ജോലി ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് അപേക്ഷ നൽകി ഇൻറർവ്യൂ കഴിഞ്ഞ് നിയമനത്തിന് ക്ഷണിക്കപ്പെെട്ടങ്കിലും ഭൂരിഭാഗവും ജോലിക്കെത്തിയില്ല. സ്വദേശിവത്കരണത്തിനുള്ള സർക്കാർ വകുപ്പിൽ 1100 സ്വദേശികൾ സഹകരണ സംഘങ്ങളിൽ ജോലിക്ക് തയാറായി അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.