കായൻസ് കുവൈത്ത് ‘ജിംഗിൾ ബെൽസ്’ ആഘോഷം ഫാദർ ലിജു കെ. പൊന്നച്ചൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐ കുവൈത്തിന്റെ ക്രിസ്മസ് -ന്യൂ ഇയർ പ്രോഗ്രാം ‘ജിംഗിൾ ബെൽസ്’ എന്ന പേരിൽ ആഘോഷിച്ചു. പ്രസിഡൻറ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. റോമ സിനിജിത്ത് പ്രാർഥന നടത്തി. ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
കലാ-കായിക മത്സരങ്ങൾ, അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, കുവൈത്ത് മെലഡീസ് അവതരിപ്പിച്ച സംഗീത പരിപാടി എന്നിവ നടന്നു. ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റിൽ നടന്ന പരിപാടിക്ക് ഗോപാലകൃഷ്ണൻ, ശ്രീകുമാർ, വിപിൻ മങ്ങാട്, ഖലീൽ, സതീഷ് പിള്ള, ബിജു പാറയിൽ, അരുൺ സോമൻ, ബിജു ഖാദർ, രഞ്ജിത്ത്, മധു കുട്ടൻ, സാദത്ത്, സിനിജിത്ത്, സജൻ, അമീൻ, ശരത് പിള്ള എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും പ്രോഗ്രാം കൺവീനർ മനോജ് റോയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.