അബ്ബാസിയ: ഇന്ത്യൻ വോളിബാൾ അസോസിയേഷനും ജിമ്മി ജോർജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജിമ്മി ജോർജ് വോളിബാൾ ടൂർണമെൻറിന് തുടക്കമായി.ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള അന്തർദേശീയ, ദേശീയ, സർവകലാശാലകളിൽനിന്നുള്ള പ്രമുഖതാരങ്ങൾ പെങ്കടുക്കുന്ന ടൂർണമെൻറിലെ വിജയികൾക്ക് സഫീന നൽകുന്ന കാഷ് അവാർഡും ജിമ്മി ജോർജ് എവറോളിങ് ട്രോഫിയും നൽകും. നവംബർ എട്ട്, ഒമ്പത്, 10, 11 തീയതികളിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന ടൂർണമെൻറിന് അനുബന്ധമായി 14 നും 19 വയസ്സിനും താഴെ പ്രായമുള്ള കുവൈത്തിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളിലെ കായികതാരങ്ങളുടെ ടൂർണമെൻറും നടത്തും. സ്കൂൾ മത്സരങ്ങൾ വൈകീട്ട് 3.30 മുതലും പ്രഫഷനൽ മത്സരങ്ങൾ അഞ്ചുമണിക്ക് ശേഷവും നടത്തുന്നതാണെന്ന് ഇന്ത്യൻ വോളിബാൾ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.