ഐ.​സി.​എ​ഫ് കു​വൈ​ത്ത് സി​റ്റി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ശൈ​ഖ് ജീ​ലാ​നി അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ല്‍

അ​ഹ്‌​മ​ദ് സ​ഖാ​ഫി കാ​വ​ന്നൂ​ര്‍ സം​സാ​രി​ക്കു​ന്നു

ജീലാനി അനുസ്മരണ സംഗമം

കുവൈത്ത് സിറ്റി: സത്യസന്ധത, സല്‍സ്വഭാവം, സഹജീവി സ്‌നേഹം, കാരുണ്യം തുടങ്ങിയ ഗുണങ്ങളില്‍ മാതൃക ജീവിതം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു ശൈഖ് മുഹ്‍യിദ്ദീന്‍ അബ്ദുല്‍ഖാദര്‍ ജീലാനിയെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനല്‍ ദഅ് വ പ്രസിഡന്റ് അഹ്‌മദ് സഖാഫി കാവന്നൂര്‍ പറഞ്ഞു. ഐ.സി.എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ശൈഖ് ജീലാനി അനുസ്മരണ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിരവധിപേരെ തന്റെ സത്യസന്ധതയിലൂടെ ധാര്‍മികപാതയിലേക്ക് വഴിനടത്തിയ ശൈഖ് ജീലാനിയുടെ സന്ദേശങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു.റാശിദ് ചെറുശോല സ്വാഗതവും ജാഫര്‍ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jeelani Remembrance Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.