Posted On
date_range Updated On
date_range ജസീറ എയർവേസ് മോസ്‌കോ സർവിസ് തുടങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ജസീറ എയർവേസ് കുവൈത്തിനും മോസ്‌കോക്കുമിടയിൽ പതിവു ഫ്ലൈറ്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി മോസ്‌കോയിലെ എയർപോർട്ട് പ്രസ് സർവിസ് അറിയിച്ചു. ഫെബ്രുവരി രണ്ടുമുതൽ സർവിസ് ആരംഭിക്കും.
ആഴ്ചയിൽ നാലു സർവിസുകൾ ഉണ്ടാകുമെന്നും പ്രസ് സർവിസ് പറഞ്ഞു. 2004ൽ സ്ഥാപിതമായ ജസീറ എയർവേസ്, കുവൈത്തിലെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയാണ്. മിഡിലീസ്റ്റ്, നേപ്പാൾ, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക, യൂറോപ് എന്നിവിടങ്ങളിലേക്ക് സ്ഥിരമായി സർവിസ് നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.