കുവൈത്ത് സിറ്റി: രാജ്യത്തിെൻറ വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറിയേക്കാവുന്ന ശൈഖ് ജാബിർ അൽ അഹ്മദ് പാലത്തിെൻറ 97.2 ശതമാനം നിർമാണ പ്രവൃത്തികൾ പൂർത്തിയായി. കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ റോഡ് ആൻഡ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി മേധാവി എൻജി. അഹ്മദ് അൽ ഹസാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനത്തോടെ പദ്ധതി മുഴുവൻ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കരയിൽ അഞ്ചു മേൽപാലങ്ങളോടെ 4.7 കിലോമീറ്റർ റോഡും കടലിൽ 7.7 കി.മീറ്റർ നീളത്തിൽ പാലവും ഉൾപ്പെടുന്നതാണ് ശൈഖ് ജാബിർ പാലം പദ്ധതി.
ഇതിനിടയിൽ നടപ്പാലങ്ങളും സുരക്ഷാ പോയൻറുകളും ഉണ്ട്. 165.7 ദശലക്ഷം ദീനാറാണ് പദ്ധതി ചെലവ്. ശുവൈഖ് തുറമുഖത്തെ ഫ്രീസോണിൽനിന്ന് ആരംഭിച്ച് കുവൈത്തിെൻറ പടിഞ്ഞാറൻ കടൽ ഭാഗത്തുകൂടി ഉമ്മുന്നമ്ൽ ദ്വീപ് ചേർന്നുപോകുന്ന പാലം ദോഹ അതിവേഗപാതയിലാണ് അവസാനിക്കുക. കുവൈത്തിലെയും വിദേശത്തെയും വിദഗ്ധരായ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കുന്ന പാലം 100 വർഷം സുരക്ഷിതമായി നിലകൊള്ളുമെന്ന് അഹ്മദ് അൽ ഹസാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.