അബ്ബാസിയ മദ്റസ റാങ്ക് നേടിയവരെ കേരള ഇസ്‍ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൻ അബ്ദുൽ അസീസ് പ്രഖ്യാപിക്കുന്നു
Posted On
date_range Updated On
date_range ഇസ്‍ലാഹി മദ്റസ കുടുംബ സംഗമവും അവാർഡ് ദാനവും
കുവൈത്ത് സിറ്റി: ഇസ്‍ലാഹി മദ്റസ അബ്ബാസിയ കുടുംബ സംഗമവും അവാർഡ് ദാനവും കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസ്‌ലം കരുനാഗപ്പിള്ളി അധ്യക്ഷത വഹിച്ചു. വാർഷിക പരീക്ഷയിൽ റാങ്ക് നേടിയവരെ കേരള ഇസ്‍ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൻ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു.
മദ്റസ ഡോക്യുമെന്ററി അബ്ബാസിയ സോൺ ജനറൽ സെക്രട്ടറി സാലിഹ് സുബൈർ പ്രകാശനം ചെയ്തു. സക്കീർ കൊയിലാണ്ടി,അസീസ് നരക്കോട്,നൗഷാദ് കൊല്ലം എന്നിവർ ആശംസകളർപ്പിച്ചു. അസ്‌ലം ആലപ്പുഴ, ഇജാസ് അസ്മാസ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. പ്രധാനാധ്യാപകൻ ഷമീർ മദനി സ്വാഗതവും, ഇസ്ഹാഖ് സ്വലാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.