Posted On
date_range Updated On
date_range ഇസ്ലാഹി കേന്ദ്ര ഇഫ്താർ സംഗമം നാളെ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര ഘടകം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം വെള്ളിയാഴ്ച വൈകീട്ട് 4.30ന് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും. സോഷ്യൽ ആക്ടിവിസ്റ്റ് ഫഹദ് വലീദ് ഫാദിൽ മുഖ്യാതിഥിയായിരിക്കും.
യുവ പണ്ഡിതനും എഴുത്തുകാരനും സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി, ഔഖാഫ് പ്രതിനിധികൾ, വിവിധ നേതാക്കൾ എന്നിവർ പങ്കെടുക്കും.
സംഗമത്തിൽ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്-55526397, 99060684, 99776124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.