കുവൈത്ത് സിറ്റി: പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ അറിയുകയും അവെൻറ നിയമവ്യവസ്ഥകള്‍ പാലിച്ച് ജീവിക്കുകയും ചെയ്യുമ്പോഴാണ് മനസ്സമാധാനം കൈവരിക്കുന്നതെന്ന് സി.എ. സഈദ് ഫാറൂഖി പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ഫര്‍വാനിയ മേഖല അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇസ്ലാഹി സ്നേഹ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസ സ്വഭാവ സാംസ്കാരികരംഗങ്ങളില്‍ വരാവുന്ന ജീര്‍ണതകൾ, സാമ്പത്തിക രംഗത്തെ ചൂഷണങ്ങൾ, ബന്ധങ്ങളിലുള്ള താളപ്പിഴവുകള്‍ തുടങ്ങി ദോഷങ്ങളില്‍നിന്ന് രക്ഷപ്പെടാനും അതിലൂടെ ദൈവിക വിശ്വാസം ഊട്ടിയുറപ്പിക്കാനും നോമ്പിലൂടെ സാധ്യമാകുമെന്ന് ഫാറൂഖി വിശദീകരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഹംസ പയ്യന്നൂര്‍, അബ്ദുല്‍ ഫത്താഹ് തയ്യിൽ, ആസാദ് മൂപ്പൻ, എന്‍.കെ. അബ്ദുറസാഖ്, സത്താര്‍ കുന്നില്‍ എന്നിവര്‍ പങ്കെടുത്തു. സംഗമം ഐ.ഐ.സി ചെയര്മാന് ഇബ്രാഹിം കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, തോമസ് മാത്യൂ കടവിൽ, വി.എ. മൊയ്തുണ്ണി, യൂനുസ് സലീം, അയ്യൂബ് ഖാന് എന്നിവര്‍ സംസാരിച്ചു. സയ്യിദ് റാസി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.