കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ എൻലൈറ്റ്നിങ് കോൺഫറൻസ് വെള്ളിയാഴ്ച അബ്ബാസിയ്യ ഇൻറഗ്രേറ്റഡ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കോൺഫറൻസിൽ, വാഗ്മിയും പണ്ഡിതനും വിസ്ഡം പണ്ഡിതസഭ വൈസ് ചെയർമാനുമായ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും.
വൈകീട്ട് ആറിന് ആരംഭിക്കുന്ന സമ്മേളനം ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അൽ ഇസ്ലാമി ചെയർമാൻ ത്വാരിഖ് സാമി സുൽത്താൻ അൽ ഈസ്സ ഉദ്ഘാടനം ചെയ്യും.
‘ഇസ്ലാം പരിഹാരമാണ്’ എന്ന സമ്മേളന പ്രമേയ വിശദീകരണം കുവൈത്ത് മതകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭ അംഗവുമായ പി.എൻ. അബ്ദുറഹ്മാൻ അബ്ദുലത്തീഫ് അവതരിപ്പിക്കും.
കുവൈത്ത് ഔഖാഫ് മന്ത്രാലയം പ്രതിനിധി ശൈഖ് മുഹമ്മദ് അലി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗവും വിസ്ഡം കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻറുമായ ടി.പി. അബ്ദുൽ അസീസ് എന്നിവർ സംസാരിക്കും. കുവൈത്തിലെ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രതിനിധികളും പങ്കെടുക്കും.
സമ്മേളനത്തിൽ എത്തിച്ചേരാൻ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് സമ്മേളനത്തിൽ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.